ന്യൂസീലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് ട്രെന്റ് ബോള്‍ട്ടിനെ ഒഴിവാക്കി

By priya.11 08 2022

imran-azhar

 

വെല്ലിങ്ടന്‍: പേസ് ബോളര്‍ ട്രെന്റ് ബോള്‍ട്ടിനെ ന്യൂസീലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി.ബോള്‍ട്ടിന്റെ ആവശ്യം പരിഗണിച്ചാണ് കരാറില്‍ നിന്ന് ഒഴിവാക്കിയത്. മത്സരങ്ങള്‍ മൂലം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നും കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കണമെന്നും 33 വയസ്സുകാരായ ബോള്‍ട്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

 

ഇത്തവണ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന് ഇനിയും ന്യൂസീലന്‍ഡിനായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ കഴിയും.പക്ഷേ ബോര്‍ഡുമായി കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കാണ് ടീം സിലക്ഷനില്‍ മുന്‍ഗണനയെന്നതിനാല്‍ അവസരങ്ങള്‍ കുറയും. 2011ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഇടംകൈ പേസര്‍ ന്യൂസീലന്‍ഡിനായി ടെസ്റ്റില്‍ 317 വിക്കറ്റുകളും ഏകദിനത്തില്‍ 169 വിക്കറ്റുകളും നേടി.

 

OTHER SECTIONS