ട്വന്റി- 20 ലോകകപ്പ്: സഞ്ജുവിനെ ഒഴിവാക്കി, കോലി നയിക്കും; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രന്‍.08 09 2021

imran-azhar

 

 

ട്വന്റി- 20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോം പിന്തുടരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സഞ്ജു സാംസണെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

 

വിരാട് കോലി നയിക്കുന്ന ടീമിൽ രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ.

 

കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.

 

രവിചന്ദ്രൻ അശ്വിനും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

 

ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.

 

മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ടീമിന്റെ ഉപദേഷ്ടാവായിരിക്കും.

 

OTHER SECTIONS