യൂറോപ്പാ ലീഗ്;എയിന്‍ട്രാച്ചും, റേഞ്ചേഴ്‌സും ഫൈനലില്‍

By priya.07 05 2022

imran-azhar

യുവേഫ യൂറോപ്പാ ലീഗിനും ആവേശകരമായ ഫൈനല്‍. ജര്‍മന്‍ സൂപ്പര്‍ക്ലബ് എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും സ്‌കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്‌സും തമ്മിലാണ് യൂറോപ്പ കിരീടത്തിനായി മത്സരിക്കുക.ഈ മാസം 19-നാണ് കലാശപ്പോര്.സെമിയില്‍ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രാങ്ക്ഫര്‍ട്ട് കലാശപ്പോരിന് യോഗ്യത നേടിയത്.

 

 

ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച ഫ്രാങ്ക്ഫര്‍ട്ട്, ഇന്നലെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. റാഫയല്‍ ബോറെയാണ് അവര്‍ക്കായി വലകുലുക്കിയത്.ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ സൂപ്പര്‍ക്ലബ് റെഡ്ബുള്‍ ലെയ്പ്‌സിഗിനെ വീഴ്ത്തിയാണ് റേഞ്ചേഴ്‌സിന്റെ മുന്നേറ്റം. ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ റേഞ്ചേഴ്‌സ്, ഇന്നലെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ജെയിംസ് ടാവെര്‍നീര്‍, ഗ്ലെന്‍ കമാറ, ജോ ലുന്‍ഡ്‌സ്ട്രാം എന്നിവരാണ് റേഞ്ചേഴ്‌സിനായി വലകുലുക്കിയത്. ക്രിസ്റ്റൊഫര്‍ എന്‍കുന്‍കു ലെയ്പ്‌സിഗിന്റെ ഏകഗോള്‍ നേടി.

 

OTHER SECTIONS