മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക, ഉമേഷ് യാദവ് കളിച്ചേക്കില്ല; നടരാജന് സാധ്യത

By സൂരജ് സുരേന്ദ്രൻ .29 12 2020

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായേക്കും. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തായ പേസ് ബൗളർ ഉമേഷ് യാദവ് മൂന്നാം മത്സരത്തിൽ കളിച്ചേക്കില്ല.

 

യാദവിന്റെ അഭാവത്തിൽ ഐപിഎല്ലിൽ തിളങ്ങിയ തമിഴ്നാട്ടുകാരനായ യോർക്കർ സ്പെഷ്യലിസ്റ്റ് ടി. നടരാജന് ടെസ്റ്റിൽ അരങ്ങേറാനുള്ള അവസരമാണ് തെളിയുന്നത്.

 

കഴിഞ്ഞ മത്സരത്തിൽ പേശി വലിവ് മൂലമാണ് യാദവ് മൈതാനം വിട്ടത്. താരത്തെ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

 

ഒന്നാം ടെസ്റ്റിൽ ദയനീയം പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ കരുതലോടെ കളിച്ചു. മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.

 

ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജന്‍ ഇപ്പോഴും ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഉണ്ട്.

 

നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS