അണ്ടര്‍ 17 ഫുട്ബാള്‍: ഇന്ത്യ ഇറ്റലിയെ പരാജയപ്പെടുത്തി

By praveen prasannan.20 May, 2017

imran-azhar

അരിസോ: അണ്ടര്‍ 17 ഫുട്ബാളില്‍ ഇന്ത്യന്‍ ടീം ഇറ്റലിയെ തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യന്‍ ടീമിന്‍റെ യൂറോപ്യന്‍ പര്യടനത്തിന്‍റെ ഭാഗമായാണ് മല്‍സരം. ഇറ്റലിയിലെ അരിസോയില്‍ വച്ചാണ് മല്‍സരം നടന്നത്.

അഭിജിത്ത് സര്‍ക്കാര്‍ മുപ്പത്തിയൊന്നാം മിനിട്ടിലും മലയാളി താരം രാഹുല്‍ പ്രവീണ്‍ എണ്‍പതാം മിനിട്ടിലും ഗോള്‍ നേടി. ഇന്ത്യ ഇറ്റാലിയന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ച് വിടുകയായിരുന്നു.

ഗോള്‍ വല ലക്ഷ്യമാക്കി നിരവധി തവണ ഇന്ത്യന്‍ താരങ്ങള്‍ നിറയൊഴിച്ചെങ്കിലും പലതും ഫലം കണ്ടില്ല.

 

OTHER SECTIONS