അന്‍റര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By praveen prasannan.22 Sep, 2017

imran-azhar

ഗോവ: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കെ പി രാഹുല്‍ ടീമിലുണ്ട്.

ഇരുപത്തിയൊന്നംഗ ടീമിനെ നയിക്കുന്നത് അമര്‍ജിത് സിംഗാണ്. സ്ട്രൈക്കര്‍മാരായി റഹിം അലിയും അനികെത് ജാദവും ഇടം നേടി.

ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എസ് എ, കൊളംബിയ, ഘാന എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇന്ത്യയുടെ ആദ്യ മല്‍സരം ഒക്ടൊബര്‍ ആറിന് യു എസ് എയ്ക്കെതിരെയാണ്. ഒക്ടോബര്‍ ഒന്പതിന് കൊളംബിയയ്ക്കെതിരെയും 12ന് ഘാനയ്ക്കെതിരെയും ഇന്ത്യ കളിക്കും.

ഇന്ത്യയുടെ ഗ്രൂപ്പ് മല്‍സരങ്ങള്‍ ന്യുഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്.

ടീം

ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിംഗ്, പ്രഭുഷ്കന്‍ ഗില്‍, സണ്ണി ധാലിവാള്‍

പ്രതിരോധം: ജിതേന്ദ്ര സിംഗ്, ബോറിസ് സിംഗ്, അന്‍വര്‍ അലി, സഞ്ജിവ് സ്റ്റാലിന്‍, നമിത് ദേശ്പാണ്ഡെ, ഹെന്‍റ്രി അന്‍റോണെയ്.

മധ്യനിര: അമര്‍ജിത് സിംഗ് സുരേഷ് സിംഗ്, നിന്‍തോയ്ങ്ങാന്‍ബ മീഠെ, അഭിജിത് സര്‍ക്കാര്‍ , കോമള്‍, തട്ടാല്‍, ലാവേങ്ങ്മാവിയ, ജാക്സണ്‍ സിംഗ്.


മുന്നേറ്റം: അനികെത് ജാദവ്, റഹിം അലി.

 

OTHER SECTIONS