അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ തന്നെ

By praveen prasannan.18 May, 2017

imran-azhar

കൊച്ചി: അണ്ടര്‍ ലോകകപ്പ് 17 ഫുട്ബാളിന് കൊച്ചി വേദിയാകും. ഫിഫ സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തിയോടെയാണിത്.
|

ക്വാട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഒന്പത് മല്‍സരങ്ങളുണ്ടാകും കൊച്ചിയില്‍. എന്നാല്‍ കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. സുരക്ഷാ കാരണങ്ങളാലാണിത്. മല്‍സരം കാണാന്‍ 41700 പേര്‍ക്കേ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകൂ.

ഇതുവരെ കൊച്ചിയില്‍ മല്‍സരങ്ങള്‍ നടന്നത് സുരക്ഷാ മാന്ദണ്ഡങ്ങളില്ലാതെയാണെന്ന് സംഘം കണ്ടെത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ എട്ട് മിനിട്ടിനുള്ളില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഫിഫ സംഘം ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

loading...