അണ്ടർ 19 ഫുട്ബോൾ ഇന്ത്യക്ക് തോൽവി

By Sooraj S .10 Sep, 2018

imran-azhar

 

 

സാഗ്റബ്: അണ്ടർ 19 ഫുട്ബോളിൽ ഫ്രാൻസിനെതിരെ ഇന്ത്യക്ക് തോൽവി. ഇന്ത്യക്കെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. സമനില നേടാനുള്ള അവസരങ്ങൾ ഇന്ത്യ പാഴാക്കുകയായിരുന്നു. ആദ്യപകുതിയുടെ 18ആം മിനിട്ടിലും രണ്ടാം പകുതിയുടെ 73ആം മിനിട്ടിലുമാണ് ഫ്രാൻസ് ഗോളുകൾ നേടിയത്. ഫ്രാൻസിന്റെ പ്രതിരോധ നിരയെ തകർക്കാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. ഇന്ത്യൻ നിരയിൽ ഗോൾ കീപ്പർ ഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗില്ലാണ് കൂറ്റൻ തോൽ‌വിയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത്. 13,17 തീയതികളിൽ സെർബിയൻ അണ്ടർ 19 താരങ്ങളുമായാണ് ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരം.