യു.എസ് ഓപ്പൺ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; കലണ്ടര്‍ സ്ലാം നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു

By vidyalekshmi.09 09 2021

imran-azhar

 

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പൺ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. സ്‌കോര്‍: 5-7, 6-2, 6-2, 6-3.

 

ആദ്യ സെറ്റ് നഷ്ടത്തിന് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ വീഴ്ത്തിയാണ് ജോക്കോ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയത്.

 

ഒളിമ്പിക്‌സില്‍ തന്നെ പരാജയപ്പെടുത്തിയ അലക്‌സാണ്ടര്‍ സവരേവാണ് സെമിയില്‍ ജോക്കോയുടെ എതിരാളി.21-ാം റെക്കോഡ് ഗ്രാന്‍ഡ്സ്ലാം നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോഡുമാണ് രണ്ടു ജയങ്ങള്‍ക്കപ്പുറം ജോക്കോയെ കാത്തിരിക്കുന്നത്.

 

OTHER SECTIONS