സീറോ ഗ്രാവിറ്റിയിലും ഓടിയെത്തി ഉസൈന്‍ ബോള്‍ട്ട്‌

By Anju N P.14 Sep, 2018

imran-azhar

 

സീറോ ഗ്രാവിറ്റിയില്‍പ്പോലും വേഗതയേറിയ മനുഷ്യനാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട്. മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ചിരിക്കുകയാണ് താരം. ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ഉസൈന്‍ ബോള്‍ട്ട് വിജയിയായിരിക്കുന്നത്.
ഗുരുത്വാകര്‍ഷണമില്ലാത്ത രീതിയില്‍ പ്രത്യേകം സജീകരിച്ച വിമാനത്തിലായിരുന്നു മത്സരം. കൂടെ ഓടിയത് ബഹിരാകാശ യാത്രികനും നോവ സ്‌പേസ് സി.ഇ.ഒയും. ഒരു സ്വകാര്യ കമ്പനിയുടെ പ്രചരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്.

 

Running in Zero Gravity @GHMUMM. #DareWinCelebrate #NextVictory 🚀 pic.twitter.com/5P5CACcLOx

— Usain St. Leo Bolt (@usainbolt) September 12, 2018 ">