ഉസൈന്‍ ബോള്‍ട്ട് നാട്ടിലെ അവസാന മല്‍സരത്തില്‍ പങ്കെടുത്തതത് നാട്ടുകാരുടെ സ്നേഹത്തില്‍ ആറാടി

By praveen prasannan.11 Jun, 2017

imran-azhar

കിംഗ്സ്റ്റണ്‍: ജമൈക്കന്‍ ഓട്ടചാന്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് നാട്ടിലെ അവസാന മല്‍സരത്തില്‍ പങ്കെടുത്തത് കാണികളായെത്തിയ 35000ത്തില്‍ പരം പേരെ സാക്ഷി നിര്‍ത്തി. ഇതേ സ്റ്റേഡിയത്തിലാണ് പതിനഞ്ച് വര്‍ഷം മുന്പ് പതിനഞ്ചാം വയസില്‍ ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററില്‍ ലോക ജൂനിയര്‍ ചാന്പ്യന്‍ഷിപ്പില്‍ വിജയിച്ചത്.

അവസാനമായി നാട്ടില്‍ പങ്കെടുക്കുന്ന 100 മീറ്റര്‍ മല്‍സരത്തില്‍ 10.03 സെക്കന്‍ഡാണ് ഫിനിഷ് ചെയ്തത്. രണ്ടാമതെത്തിയ മാറ്റൊരു ജമൈക്കക്കാരനായ ജെവോഗ് മിന്‍സി 10.15 സെക്കന്‍ഡിലാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.

ഉസൈന്‍ ബോള്‍ട്ട് ഫിനിഷിംഗ് ലൈനിലെത്തിയപ്പോള്‍ സ്റ്റേഡിയം ആനന്ദ നൃത്തമാടി. പടക്കങ്ങള്‍ പൊട്ടി.

രണ്ടാഴ്ചയിലധികമായി പരിശീലനം മുടക്കിയിരിക്കുകയായിരുന്നു ഉസൈന്‍ ബോള്‍ട്ട്. അടുത്ത സുഹൃത്ത ജെര്‍മൈന്‍ മാസന്‍റെ വിയോഗത്തെത്തുടര്‍ന്നാണിത്.