17 വർഷങ്ങൾക്ക് ശേഷം ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് ഓസീസ് ഓപ്പണർ

By Sooraj Surendran.13 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലൂടെ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ. 17 വർഷങ്ങൾക്ക് മുൻപ് വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ൽ നേടിയ നേട്ടമാണ് ഖവാജ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ നാലോ അതിലധികമോ അർധസെഞ്ചുറി സ്കോറുകൾ നേടുന്ന രണ്ടാം താരമായി ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ. 2002 ൽ വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിലാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഇതിന് ശേഷം 17 വർഷങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാൻ ഒരു താരത്തിന് വേണ്ടി‌വന്നത്‌. ഇന്ത്യക്കെതിരായി നടക്കുന്ന അഞ്ചാം ഏകദിനത്തിൽ സെഞ്ചുറി നേടിക്കൊണ്ടാണ് ഖവാജ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കെതിരായ നടക്കുന്ന ഏകദിന പരമ്പരയിലെ ടോപ് സ്കോററാണ് ഉസ്മാൻ ഖവാജ. എന്നാൽ പരമ്പരയിൽ രണ്ടാം ഏകദിനത്തിൽ മാത്രമാണ് ഖവാജയ്ക്ക് 50 റൺസ് നേടാൻ സാധിക്കാതെ പോയത്.

OTHER SECTIONS