വേഗതയുടെ രാജകുമാരന് ട്രാക്കില്‍ കണ്ണീരോടെ മടക്കം

By Anju N P.13 Aug, 2017

imran-azhar

 

ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗതയുടെ രാജകുമാരന് കണ്ണീരോടെ മടക്കം. അവസാന മത്സരത്തില്‍ സ്വര്‍ണവുമായി കളമൊഴിയാമെന്ന ഇതിഹാസ താരത്തിന്റെ മോഹമാണ് കണ്ണീരില്‍ പൊലിഞ്ഞത്.


4 ഃ 100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. മത്സരം അവസാനിക്കാന്‍ 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീണപ്പേള്‍ ആതിഥേയരായ ബ്രിട്ടന്‍(37.47 സെ.) സ്വര്‍ണം പിടിച്ചെടുത്തു. അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി. അവസാന മത്സരത്തില്‍ മെഡല്‍ കിട്ടാതെ മടങ്ങേണ്ടിവന്ന ബോള്‍ട്ടിന് അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ കിട്ടിയ വെങ്കലമാണ് ഒരേയൊരു മെഡല്‍.

 

110 ഹര്‍ഡില്‍സ് ചാമ്പ്യന്‍ ഒമര്‍ മക്ലിയോഡ്, ജൂലിയന്‍ ഫോര്‍ട്ടെ, മുന്‍ലോക സ്പ്രിന്റ് ചാമ്പ്യന്‍ യൊഹാന്‍ ബ്ലെയ്ക്ക്, ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട സംഘമാണ് ജമൈക്കക്കായി അണിനിരന്നത്.

 

വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി. 42.82 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ടീം ഈ വര്‍ഷത്തെ മികച്ച സമയത്തോടെയാണ് ഒന്നാമതെത്തിയത്. ഈയിനത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ രണ്ടും (42.12സെ.) വെള്ളിയും ജമൈക്ക വെങ്കലവും(42.19 സെ.) നേടി.

OTHER SECTIONS