വീനസ് വില്യംസ് സെമിയില്‍

By praveen prasannan.12 Jul, 2017

imran-azhar

ലണ്ടന്‍: വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന 23 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും പ്രായം കൂടിയ താരമായിരിക്കുകയാണ് വീനസ് വില്യംസ്. ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് യെലന ഓസ്റ്റപെങ്കോയെ പരാജയപ്പെടുത്തിയാണ് വീനസ് സെമിയില്‍ ഇടം പിടിച്ചത്.

വീനസ് 6~3,7~5 എന്ന സ്കോറിനാണ് ഓസ്റ്റപെങ്കോയെ പരാജയപ്പെടുത്തിയത്. മല്‍സരം 73 മിനിട്ട് നീണ്ടു നിന്നു.

സെമിയില്‍ ബ്രിട്ടന്‍റെ ജോഹന കൊണ്ടയെയാണ് വീനസ് നേരിടുന്നത് വ്യാഴാഴ്ചയാണ് മല്‍സരം.

ലോക പതിനൊന്നാം നന്പര്‍ താരമാണ് വീനസ് വില്യംസ്.

 

OTHER SECTIONS