വീനസ് വില്യംസ് - മുരുഗുസ ഫൈനല്‍

By praveen prasannan.14 Jul, 2017

imran-azhar

ലണ്ടന്‍: അഞ്ച് തവണ ചാന്പ്യന്‍ പട്ടം നേടിയിട്ടുള്ള വീനസ് വില്യംസ് വിംബിള്‍ഡണ്‍ ഫൈനലില്‍. ബ്രിട്ടീഷ് താരം ജോഹന്ന കൊണ്ടയെ 6~4, 6~2 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

വിര്‍ജീനിയ വേദ് 1977ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്ന ശേഷം ഇതുവരെ മറ്റൊരു ബ്രിട്ടീഷ് വനിതയ്ക്ക് വിബിള്‍ഡണ്‍ ഫൈനലെത്താനായിട്ടില്ല. എന്നാല്‍ മുപ്പത്തിയേഴുകാരിയായ വീനസ് ജോഹന്നയുടെ മോഹം കെടുത്തി.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഗാര്‍ബൈന്‍ മുരുഗുസയാണ് വീനസിന്‍റെ എതിരാളി. സ്ളോവാക്യയുടെ മഗ്ദലീന ഐബാരികോവയെ 6~1,6~1 എന്ന സ്കോറിനാണ് മുരുഗുസ പരാജയപ്പെടുത്തിയത്.