രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം: കോഹ്‌ലിക്ക് സെഞ്ച്വറി, ഭുവനേശ്വറിന് 4 വിക്കറ്റുകൾ

By Chithra.12 08 2019

imran-azhar

 

പോർട്ട് ഓഫ് സ്പെയിൻ : ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 59 റൺസിന്റെ തകർപ്പൻ ജയം. മഴ അലങ്കോലമാക്കിയ കളിയിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

 

ക്യാപ്റ്റൻ കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തിരുന്നു. 125 പന്തിൽ 120 റൺസ് ആയിരുന്നു കോഹ്‌ലിയുടെ സംഭാവന. അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഓപ്പണർ എവിൻ ലൂയിസ് മാത്രമായിരുന്നു അൽപ്പമെങ്കിലും പിടിച്ച് നിന്നത്. 80 പന്തിൽ 65 റൺസ് ലൂയിസ് നേടി. മഴ കാരണം ലക്‌ഷ്യം 46 ഓവറിൽ 270 റൺസ് ആയി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ വിൻഡീസ് 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി.

 

കരിയറിലെ 42ാമത്തെ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

OTHER SECTIONS