വിജയ് ഹസാരെ ട്രോഫി: കേരളം ക്വാർട്ടർ ഫൈനലിൽ, സഞ്ജുവിന് പരിക്ക്, പുറത്ത്

By സൂരജ് സുരേന്ദ്രൻ .01 03 2021

imran-azhar

 

 

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ. കേരളത്തിനൊപ്പം ഉത്തർപ്രദേശും മികച്ച രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി.

 

അതേസമയം മലയാളി താരം സഞ്ജു സാംസണ് ക്വാർട്ടർ ഫൈനൽ നഷ്ടമാകും.

 

പരിക്കിന്റെ പിടിയിലായ സഞ്ജുവിന് പകരം പേസ് ബൗളർ ബേസിൽ തമ്പിയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ഗ്രൂപ്പ് സിയിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ബീഹാറിനെതിരെ 9 വിക്കറ്റ് ജയമാണ് കേരളം കുറിച്ചത്.

 

ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളിൽ ചാമ്പ്യന്മാരായ കർണാടകക്കെതിരെ മാത്രമാണ് കേരളം പരാജയപ്പെട്ടത്.

 

മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിൻ്റെ ക്വാർട്ടർ പ്രവേശനം.

 

OTHER SECTIONS