ഉത്തപ്പയ്ക്കും വിഷ്ണുവിനും സെഞ്ചുറി, വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

By Rajesh Kumar.24 02 2021

imran-azhar

 

 

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന് സ്‌കോര്‍.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു.

 

കേരളത്തിനായി റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചത്. ഇരുവരും സെഞ്ചുറി നേടി.

 

193 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.

 

104 പന്തുകളില്‍ നിന്ന് ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് നേടി.

 

പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിംഗാണ് നടത്തിയത്. അതോടെ കേരളത്തിന്റെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 29 പന്തില്‍ നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം 61 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.

 


34 പന്തില്‍ നിന്ന് 46 റണ്‍സുമായി പുറത്താകാതെ നിന്ന വത്സല്‍ ഗോവിന്ദ് കേരളത്തെ 350 കടത്തിയത്.

 

 

 

 

OTHER SECTIONS