യൂസഫ് പത്താനും, വിനയ് കുമാറും ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താനും, പേസ് ബൗളർ വിനയ് കുമാറും ക്രിക്കറ്റിൽ നിന്നും വിരമിച്ചു. നേരത്തെ നീണ്ട ഒരു കുറിപ്പിലൂടെയാണ് യൂസുഫ് പത്താൻ വിരമിക്കൽ തീരുമാനം അറിയിച്ചത്. ആരാധകരോടും ടീമിനോടും സുഹൃത്തുക്കളോടും കുടുംബത്തോടുമൊക്കെ പത്താൻ നന്ദി അറിയിച്ചു. "ഞാൻ ഔദ്യോഗികമായി ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നു. എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എൻ്റെ കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീം എന്നിവർക്കൊപ്പം രാജ്യത്തിനാകമാനം നന്ദി അറിയിക്കുന്നു. ഭാവിയിലും നിങ്ങൾ എന്നെ പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്" വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പത്താൻ ട്വിറ്ററിൽ കുറിച്ചു.

 

രാജ്യാന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നാണ് വിനയ് കുമാർ വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യക്കായി 31 ഏകദിനങ്ങളിലും 9 ടി-20കളിലും ഒരു ടെസ്റ്റ് മാച്ചിലും കളിച്ച താരമാണ് 37കാരനായ വിനയ് കുമാർ. ഏകദിനങ്ങളിൽ 38 വിക്കറ്റുകളും ടി-20കളിൽ 10 വിക്കറ്റുകളും ടെസ്റ്റ് മത്സരത്തിൽ ഒരു വിക്കറ്റുമാണ് അദ്ദേഹത്തിനുള്ളത്. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം അത്ര തന്നെ വിക്കറ്റുകളും വീഴ്ത്തി.

 

OTHER SECTIONS