ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ താരം വിനേഷ് ഭോഗട്ട്

By Sooraj Surendran.18 09 2019

imran-azhar

 

 

നൂർ സുൽത്താൻ: ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമായി ഇന്ത്യയുടെ വിനേഷ് ഭോഗട്ട്. ഏഷ്യൻ സ്വർണ മെഡൽ ജേതാവായ വിനേഷ് ഭോഗട്ട് കസാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരമായ സാറാ ഹിൾഡ്ബ്രൻഡിനെ പരാജയപ്പെടുത്തിയാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം മായു മുക്കെയ്ദയോട് പരാജയപ്പെട്ടതോടെയാണ് വിനേഷിന് കിരീട സാധ്യത നഷ്ടമായത്. ലോക ചാമ്പ്യൻഷിപ്പിൽ വിനേഷ് ഇതുവരെ കിരീടം ചൂടിയിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസിലും വിനേഷ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

 

OTHER SECTIONS