പാണ്ഡ്യയുടെയും രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ല: കോലി

By online desk.12 01 2019

imran-azhar


സിഡ്‌നി: ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെ കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയ ഹാര്‍ദിക് പാണ്ഡ്യയോടും കെ എല്‍ രാഹുലിനോടും ഇന്ത്യന്‍ ടീം യോജിക്കുന്നില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ വിവാദം ടീമിന്റെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ല.

 

ഓസ്രേ്ടലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പാണ്ഡ്യയും രാഹുലും കളിക്കുന്ന കാര്യം ബി സി സി ഐയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ' അനുചിതമായ പരാമര്‍ശങ്ങളെ ടീം പിന്‍തുണയ്ക്കുന്നില്ല. ഇത് ഇരു കളിക്കാരോടും പറഞ്ഞിട്ടുണ്ട്'- വിരാട് കോലി പറഞ്ഞു.

 

കളിക്കാരുടേത് വ്യക്തിപരമായ അഭിപ്രായമാണ്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് അവര്‍ക്ക് മനസിലായിട്ടുണ്ട്. വിവാദം അവരെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും  കോലി പറഞ്ഞു.വിവാദം ഓസ്രേ്ടലിയയ്‌ക്കെതിരായ ഏകദിന പരമ്പരയെയും ഇന്ത്യന്‍ ടീമിന്റെ ലോകക്കപ്പ് തയാറെടുപ്പിനെയും ബാധിക്കുമോ എന്ന ചോദ്യത്തിന് സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യമാണെന്ന് കോലി പ്രതികരിച്ചു.

 

പാണ്ഡ്യയ്ക്കും രാഹുലിനും രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തണമൊണ് ബി സി സി ഐ മേധാവി വിനോദ് റായ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മറ്റൊരു ഭരണസമിതി അംഗമായ ഡയാന എടുല്‍ജി വിഷയം ബി സി സി ഐയുടെ നിയമ വിഭാഗത്തിന് വിടണമെന്ന് നിര്‍ദ്ദേശിച്ചു.