വിരാട് കോലിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 100 മില്യൺ ഫോളോവേഴ്‌സ്

By Sooraj Surendran .20 05 2019

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 100 മില്യൺ ഫോളോവേഴ്‌സ്. ഇന്‍സ്റ്റഗ്രാമില്‍ 33.7 മില്ല്യണ്‍ ഫോളോവേഴ്സ് ഉള്ള കൊഹ്ലിയെ ഫേസ്ബുക്കില്‍ 37 മില്ല്യണ്‍ ആരാധകരും, ട്വിറ്ററില്‍ 29.5 മില്ല്യണ്‍ ആരാധകരുമാണ് കോലിയെ പിന്തുടരുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് കോലി. സോഷ്യൽ മീഡിയയിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി. ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവെക്കുന്ന താരം കൂടിയാണ് കോലി.

OTHER SECTIONS