സാനിറ്റേഷൻ ഉത്പന്നത്തിൽ നിന്നുള്ള ലാഭം കുഞ്ഞുങ്ങൾക്ക് നൽകാൻ വിരാട് കോഹ് ലി

By online desk .19 11 2020

imran-azhar

 


സാനിറ്റേഷൻ ഉത്പന്നത്തിൽ നിന്നുള്ള ലാഭം കുഞ്ഞുങ്ങൾക്ക് നൽകുമെന്ന തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലി. ഹെൽത്ത് കെയർ ആൻഡ് സാനിറ്റൈസേഷൻ ഉത്പന്നമായ വിസി ൽ നിന്ന് ലഭിക്കുന്ന ലാഭമാണ് കുട്ടികൾക്കായി കോഹ് ലി നീക്കിവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഹ് ലി വിസിൻ്റെ ബ്രാൻഡ് അംബാസിഡറായത്. രാ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുമായി ചേർന്നാണ് കോലി പ്രവർത്തിക്കുന്നത്.

 

മഹാരാഷ്ട്രയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10000 കുട്ടികൾക്കാണ് സംഭാവനയുടെ ഗുണം ലഭിക്കുക. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെയാണ് കോഹ് ലി ഇക്കാര്യം അറിയിച്ചത്.ഇത്തരമൊരു പദ്ധതിയിൽ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും . ലാഭമായി കിട്ടുന്ന തുക ഇങ്ങനെയൊരു ആവശ്യത്തിനായി വിനിയോഗിക്കുന്നതിലൂടെ ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാർഡ്യമാണ് പ്രഖ്യാപിക്കുന്നത്. കായിക താരം എന്ന നിലവിൽ ഒരുപാട് സ്‌നേഹവും, ഹീറോ പരിവേഷവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ മുൻപിൽ നിന്ന് പൊരുതുന്നവരാണ് യഥാർഥ ഹീറോസ്. ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാർഡ്യം ഞാനിങ്ങനെ പ്രഖ്യാപിക്കുന്നു. കോഹ് ലി കുറിച്ചു.

 

OTHER SECTIONS