സഞ്ജുവിന്റെ പ്രകടനത്തിൽ പൂർണതൃപ്തൻ; വാനോളം പുകഴ്ത്തി കോലി

By Sooraj Surendran .31 01 2020

imran-azhar

 

 

ഹാമിൽട്ടൺ: ന്യൂസീലൻഡിനെതിരായ ടി ട്വൻറി പരമ്പരയിലെ നാലാം ടി ട്വൻറിയിൽ സഞ്ജു സാംസണിന്റെ പ്രകടനത്തിൽ പൂർണ തൃപ്തനെന്ന് ക്യാപ്റ്റൻ വിരാട് കോലി. സഞ്ജു നിർഭയനായ ബാറ്റ്സ്മാനാണെന്നും പിച്ച് മനസ്സിലാക്കുന്നതിൽ താനുൾപ്പെടെയുള്ളവർ പരാജയപ്പെട്ടുവെന്നും കോലി പറഞ്ഞു. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ സഞ്ജു ഒരു സിക്‌സടക്കം എട്ട് റൺസ് മാത്രമാണ് നേടിയത്. സഞ്ജു ഇത്തരത്തിൽ ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്നത് തുടരണമെന്നും കോലി കൂട്ടിച്ചേർത്തു. സൂപ്പർ ഓവറിൽ സഞ്ജുവിനെ ഇറക്കാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും കോലി പറഞ്ഞു. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ പരിചയസമ്പന്നനായ കളിക്കാരൻ ക്രീസിൽ അനിവാര്യമാണെന്നും കെ എൽ രാഹുൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ മാറ്റി നിർത്തിയതെന്നും കോലി പറഞ്ഞു. മത്സര വിജയത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോലിയുടെ പ്രതികരണം.

 

OTHER SECTIONS