'വിദേശ താരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യ വിട്ടു പോകണം'; കോഹ്ലിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണം

By Anju N P.07 11 2018

imran-azhar

 

മുംബൈ: ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിട്ടുപോകണമെന്ന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രസ്താവന വിവാദത്തില്‍. ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണു രാജ്യം വിട്ടുപോകാന്‍ പറഞ്ഞതാണ് വിരാടിന് വിവാദത്തില്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ പേരിലുള്ള പുതിയ മൊബൈല് ആപ്ലിക്കേഷന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ വിഡിയോയിലായിരുന്നു കോഹ്ലിയുടെ വിവാദ പരാമര്‍ശം.

 

അമിത പ്രചാരം ലഭിച്ച ബാറ്റ്‌സ്മാനാണു കോഹ്ലി. വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിംഗില് എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യന് താരങ്ങളേക്കാള് ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം - എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ഇതിനെതിരെയാണ് കോഹ്ലി ഈ പരാമര്‍ശം നടത്തിയത്. '

 

'ഓകെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളെ സ്‌നേഹിക്കുന്നവര്‍ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരുടെ മുന്‍ഗണനകള്‍ നിശ്ചയിക്കട്ടെ' - എന്നുമായിരുന്നു എന്നും കോഹ്ലി പ്രതികരിച്ചത്.

 

കോഹ്ലിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകരില്‍ നിന്നടക്കം ലഭിക്കുന്നത്.ടെന്നീസില്‍ സ്വിറ്റ്‌സര്‍ലന്ഡുകാരനായ റോജര്‍ ഫെഡററെ ആരാധിക്കുന്നകോഹ്ലി എന്തിനാണ് ഇന്ത്യയില് കഴിയുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

OTHER SECTIONS