By Veena Viswan.19 01 2021
ന്യൂഡല്‍ഹി: ബ്രിസ്ബെയ്നിലെ ഗാബയില്‍ പകരക്കാരുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
'എന്താ ഒരു ജയം, അതേ.... അഡ്ലെയ്ഡിന് ശേഷം ഞങ്ങളെ സംശയിച്ചവരെല്ലാം എഴുന്നേറ്റു നിന്നു ശ്രദ്ധക്കൂ. അനുകരണീയമായ പ്രകടനം, എന്നാല്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് ഇവിടെ ഞങ്ങളെ വേറിട്ടുനിര്‍ത്തിയത്, ആസ്വദിക്കൂ ഈ ചരിത്രനേട്ടം.' - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മകളുടെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. അഡ്ലെയ്ഡില് എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ മെല്‍ബണിലും ഗാബയിലും വിജയം നേടി രണ്ടാം വട്ടവും ബോര്‍ഡര്‍ - ഗാവസ്ക്കര്‍ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്.
ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്.