കോലി ടീമിൽ ചെയ്തിരുന്ന കാര്യങ്ങൾ തുടരും, കോലിയുടെ റോളിനു മാറ്റമില്ലെന്ന് രോഹിത് ശർമ്മ

By സൂരജ് സുരേന്ദ്രന്‍.16 11 2021

imran-azhar

 

 

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകുകയാണ്. ഇക്കുറി ഇന്ത്യ രോഹിത് ശർമ്മയുടെ നായകത്വത്തിലാണ് കളത്തിലിറങ്ങുന്നത്.

 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമ്മ നായക സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യക്കുണ്ടാകുന്ന ആത്മവിശ്വാസം ചെറുതല്ല.

 

അതേസമയം മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റോളിനു മാറ്റമില്ലെന്നാണ് രോഹിതിന്റെ പ്രതികരണം. ഇത്ര നാളും കോലി ടീമിൽ ചെയ്തിരുന്ന കാര്യങ്ങൾ തുടരുമെന്നും രോഹിത് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

അതേസമയം ക്രിക്കറ്റ് താരങ്ങൾ യന്ത്രങ്ങളല്ലെന്നും, ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടു.

 

"വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം." ദ്രാവിഡ് പറഞ്ഞു.

 

OTHER SECTIONS