ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ക്യാപ്റ്റൻസി ഒഴിയും; നായകസ്ഥാനം ഏറ്റെടുക്കാൻ 'ഹിറ്റ്മാൻ'-റിപ്പോർട്ട്

By സൂരജ് സുരേന്ദ്രന്‍.13 09 2021

imran-azhar

 

 

മുംബൈ: ഒക്ടോബറിൽ യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് വിരാട് കോലി തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

 

നായകസ്ഥാനം തന്‍റെ ബാറ്റിംഗിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റൻസി ഒഴിയാൻ കോലി ആലോചിക്കുന്നതെന്നും സൂചനയുണ്ട്. വിരാട് നായകസ്ഥാനം ഒഴിഞ്ഞാൽ രോഹിത് ശർമയാകും ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുക.

 

ടി 20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനാണ് രോഹിത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിംഗില്‍ കോലിക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍റെ ഫോമിലേക്ക് മടങ്ങിയെത്താനാണ് കോലിയുടെ ലക്‌ഷ്യം.

 

2022ലും 2023ലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളിലും കോലിക്ക് കാര്യമായ സംഭാവനകൾ നല്കാൻ സാധിക്കും.

 

മാത്രമല്ല രോഹിത് വൈറ്റ്ബോൾ നായകനായി ചുമതലയേൽക്കുകയാണെങ്കിൽ വിരാടിന് ഇന്ത്യയെ ടെസ്റ്റില്‍ തുടര്‍ന്നും നയിക്കുകയും ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ബാറ്റിംഗിൽ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യാം.

 

OTHER SECTIONS