പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ കോലിക്ക് അഭിപ്രായം പറയാനാകില്ല: ബിസിസിഐ ഉന്നത ഉദ്യോഗസ്ഥൻ

By Sooraj Surendran .18 07 2019

imran-azhar

 

 

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ആരെന്ന ചോദ്യം വ്യാപകമായി ഉയരുകയാണ്. എന്നാൽ ഇത്തവണ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ കോലിക്ക് അഭിപ്രായം പറയാനാകില്ലെന്ന് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥൻ. കഴിഞ്ഞ തവണ പരിശീലക സ്ഥാനത്ത് അനിൽ കുബ്ലെയെ പരിഗണിച്ചപ്പോൾ ടീമിന് അദ്ദേഹവുമായി ഒത്തുപോകാൻ കഴിയില്ലെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2019 ലോകകപ്പ് വരെയാണ് നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്ക് കരാർ അനുവദിച്ചത്. എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസത്തേക്ക് കരാർ നീട്ടിനൽകുകയായിരുന്നു.

OTHER SECTIONS