'വിശ്രമം വേണ്ട' വിൻഡീസ് പര്യടനത്തിൽ കോലിയുണ്ടാകും

By Sooraj Surendran .18 07 2019

imran-azhar

 

 

ലോകകപ്പ് ഫൈനലിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായതോടെ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നതിനെതിരെ വിമർശനങ്ങൾ വ്യാപകമാകുകയാണ്. വിരാട് കോലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറി രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യങ്ങൾ ഉയരുകയാണ്. ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസുമായുള്ള മത്സര പരമ്പരകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു. ഏകദിന – ടി20 മത്സരങ്ങളിൽ കളിക്കാമെന്ന് കോലി സെലക്ഷൻ ബോർഡിനെ അറിയിച്ചതായാണ് വിവരം. 2 ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളും, ടി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. വിൻഡീസിനെതിരായ മത്സരത്തിൽ ധോണി കളിക്കില്ലെന്ന വാർത്തകളുമുണ്ട്.

OTHER SECTIONS