വിരാട് കോലിക്കും,മീരാഭായ് ചാനുവിനും ഖേൽരത്ന; ധ്യാൻചന്ദ് പുരസ്‌കാരം ബോബി അലോഷ്യസിന്

By Sooraj S.20 09 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനും,മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്കും ശേഷം ഖേൽരത്ന പുരസ്‌കാരം നേടുന്ന ആദ്യത്തെ ക്രിക്കറ്റ് താരമായി വിരാട് കോലി. അതേസമയം ഭാരോദ്വഹന ലോകചാംപ്യൻ മീരാഭായ് ചാനുവിനും ഖേൽരത്ന പുരസ്‌കാരം ലഭിച്ചു. ജസ്റ്റിസ് മുകുൽ മുദ്ഗൽ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശയെ തുടർന്ന് കായികമന്ത്രാലയം ശുപാർശ അംഗീകരിക്കുകയായിരുന്നു. 7.5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇവർക്ക് പുറമെ ബോബി അലോഷ്യസ് ധ്യാൻചന്ദ് പുരസ്കാരത്തിനും അർഹനായി. ഹൈജമ്പ് താരമാണ് ബോബി അലോഷ്യസ്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്‌ട്രപതി റാംനാഥ് കോവിന്ദാണു പുരസ്‌കാരങ്ങൾ നൽകുന്നത്. മലയാളി താരമായ ജിൻസൺ ജോൺസൻ അർജുന പുരസ്‌കാരം നേരത്തെ തന്നെ ലഭിച്ചിരുന്നു.

OTHER SECTIONS