വിശ്വനാഥന്‍ ആനന്ദ് തിരിച്ചെത്തി

By Online Desk.31 05 2020

imran-azhar

 

 

ചെന്നൈ: ബുന്ദസ്ലിഗ് ചെസ് ലീഗില്‍ കളിക്കാനായി ജര്‍മ്മനിയില്‍ എത്തി അവിടെ കുടുങ്ങിയ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി. കൊറോണ വൈറസ് വ്യാപിച്ചതോടെ ജര്‍മ്മനിയില്‍ യാത്രാനിയന്ത്രണം നിലവില്‍ വന്നതാണ് ആനന്ദ് കുടുങ്ങാന്‍ കാരണം. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര തിരിച്ച ആനന്ദ് ഇന്നലെ ഉച്ചയ്ക്ക് 1.15 ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇനി ഏഴു ദിവസം ബെംഗളൂരുവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൈന്റനില്‍ കഴിയും. പരിശോധനയില്‍ കൊറോണ ഇല്ലെന്ന് തെളിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാം. പിന്നീട് പതിനാല് ദിവസം വീട്ടില്‍ ക്വാന്റൈനില്‍ കഴിയണം.

 

OTHER SECTIONS