ധവാന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കണം; വിവിഎസ് ലക്ഷ്മൺ

By Sooraj Surendran.16 09 2019

imran-azhar

 

 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വൻറി പരമ്പരയിൽ എല്ലാ കണ്ണുകളും പതിയുന്നത് ശിഖർ ധവനിലേക്കാണ്. ധവാന്റെ ഫോമിന്റെ കാര്യത്തിൽ നിലവിൽ ടീമിനുള്ളിൽ ആശങ്ക ഉയരുകയാണ്. വരാനിരിക്കുന്ന ടി ട്വൻറി ലോകകപ്പിന് മുന്നോടിയായി ധവാന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മാനേജ്‌മെന്റ് ധാരണയിലെത്തണമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ പറയുന്നു. ധവാന് കഴിയില്ലെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെൽപ്പുള്ള നിരവധി താരങ്ങൾ പുറത്തുണ്ടെന്നും ലക്ഷ്മൺ പറയുന്നു. ധവനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറുപടി നൽകാനുള്ള മികച്ച അവസരമായിരിക്കും ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി ട്വൻറി പരമ്പര. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 27 റണ്‍സാണ് ധവാന്‍ ആകെ നേടിയത്. അതേസമയം, ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തുറ്റതാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചു വരവ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഗുണമാകുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

 

OTHER SECTIONS