രാഹുലിനും(108) ധോണിക്കും(113) സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ 359-7

By Sooraj Surendran .28 05 2019

imran-azhar

 

 

കാർഡിഫ്: ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ മികച്ച സ്‌കോർ. 108 റൺസ് നേടിയ കെ എൽ രാഹുലിന്റെയും 113 റൺസ് നേടിയ ധോണിയുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 359 റൺസാണ് വാരിക്കൂട്ടിയത്. 47 റൺസുമായി ക്യാപ്റ്റൻ വിരാട് കോലി മികച്ച പിന്തുണ നൽകി. ബംഗ്ലാദേശ് ബൗളിംഗ് നിരയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെയും, ധോണിയുടെയും ബാറ്റിംഗ്. ബൗളിങ്ങിൽ ബംഗ്ലാദേശിന് വേണ്ടി റൂബൽ ഹുസ്സൈനും, ഷാകിബ് അൽ ഹസനും 2 വിക്കറ്റുകൾ നേടി. 12 ബൗണ്ടറിയും 4 സിക്സറുമടക്കമാണ് രാഹുൽ 108 റൺസ് നേടിയത്. 8 ബൗണ്ടറിയും 7 സിക്സറുമടക്കമാണ് ധോണി 113 റൺസ് നേടിയത്.

OTHER SECTIONS