റൊണാള്‍ഡോ ചാടി ഉയര്‍ന്നത് 2.56 മീറ്റര്‍: വായുവില്‍ നിന്നത് 1.5 സെക്കന്‍ഡ് (വീഡിയോ)

By online desk.21 12 2019

imran-azhar

 

 

ടുറിന്‍: സമ്പ്ദോറിയയുമായുള്ള യുവന്റസിന്റെ കളിക്കിടെയായിരുന്നു ആ അപൂര്‍വ നിമിഷം. അലെക്സ് സാന്‍ഡ്രോ ഇടതുമൂലയില്‍നിന്ന് ഉയര്‍ത്തി ക്രോസ് തൊടുത്തു. തലകൊണ്ട് തൊടുക്കാന്‍ ക്രോസ് ബാറിന് മുന്നില്‍വച്ച് റൊണാള്‍ഡോ ചാടി ഉയര്‍ന്നു. ആ ഉയരം 2.56 മീറ്റര്‍. കളം തൊട്ട് കാലുവരെ 71 സെന്റിമീറ്റര്‍. ഒപ്പം ചാടിയ സമ്പ്ദോറിയ പ്രതിരോധക്കാര്‍ക്ക് റൊണാള്‍ഡോയുടെ അരയ്ക്കൊപ്പം പോലുമെത്താനായില്ല. 1.5 സെക്കന്‍ഡ് റൊണാള്‍ഡോ വായുവില്‍നിന്നു. പന്ത് തലകൊണ്ട് റൊണാള്‍ഡോ ശക്തമായി കുത്തിയിടുമ്പോള്‍ സമ്പ്ദോറിയ ഗോള്‍ കീപ്പര്‍ എമില്‍ ഔദോറോയ്ക്ക് എന്താണ് സംഭവിച്ചതെന്നുപോലും മനസ്‌സിലായില്ല. ഗുരുത്വാകര്‍ഷണ നിയമത്തെപ്പോലും തെറ്റിച്ച ചാട്ടമെന്നായിരുന്നു ഫുട്ബോള്‍ പണ്ഡിതര്‍ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.

 

Cristiano Ronaldo literally suspended in the air to get this goal. Watch the Slo-mo 😱😱🐐 pic.twitter.com/QJYqVvqtcp

— Obiora With Another (@OBIORAOFFICIAL) December 18, 2019 " target="_blank">

 

മുന്‍ ബാസ്‌കറ്റ്ബോള്‍ താരം മൈക്കേല്‍ ജോര്‍ദാനെ അനുസ്മരിപ്പിക്കുന്ന ചാട്ടമായിരുന്നു അത്. ആ അത്ഭുത ഗോളില്‍ യുവന്റസ് സമ്പ്ദോറിയയെ 2–1ന് കീഴടക്കി. ഇറ്റാലിയന്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു. എത്രനേരം വായുവില്‍ നിന്നെന്ന് ഓര്‍മയില്ലെന്നായിരുന്നു മത്സരശേഷം റൊണാള്‍ഡോയുടെ പ്രതികരണം. മിനിറ്റുകളോളം വായുവില്‍ ഉയര്‍ന്നുനിന്ന് റൊണാള്‍ഡോ ഗോള്‍ നേടിയാല്‍ എതിരാളികള്‍ക്ക് എന്തുചെയ്യാനാകും. എന്‍ബിഎ (നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) മത്സരങ്ങളില്‍ മാത്രം കണ്ടുവരുന്ന തരത്തിലുള്ള ജംപ് ആയിരുന്നു റൊണാള്‍ഡോയുടേതെന്നും സാംപ്‌ദോറിയ പരിശീലകന്‍ റനേരി അഭിപ്രായപ്പെട്ടു.


എന്‍ബിഎയില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന ജംപ് മുന്‍ താരം മൈക്കിള്‍ ജോര്‍ദാന്റെതാണ്, 116.8 സെന്റിമീറ്റര്‍. എന്‍ബിഎ താരങ്ങളുടെ ശരാശരി ജംപ് 60–70 സെന്റിമീറ്ററാണ്. അതിനെ മറികടക്കുന്നതായിരുന്നു റൊണാള്‍ഡോയുടെ 71 സെന്റിമീറ്റര്‍ ചാട്ടവും അലക്‌സ് സാന്ദ്രോസിന്റെ ക്രോസിന് 8.39 (2.56 മീറ്റര്‍) അടി ഉയരത്തില്‍വച്ചുള്ള ഹെഡറും! മുപ്പത്തഞ്ചാം വയസിലും താന്‍ ഡബിള്‍ സ്‌ട്രോംഗ് ആണെന്നും താരം തെളിയിച്ചു. പരിക്കില്‍നിന്ന് പൂര്‍ണമുക്തമായെന്ന സൂചനകൂടിയായിരുന്നു ആ ജംപ് ഹെഡര്‍.

 

OTHER SECTIONS