ഷോട്ട് സെലക്ഷനിൽ പന്ത് പരാജയം; പകരക്കാരെ തേടുന്നു, സഞ്ജു പരിഗണനയിലെന്ന് എം.എസ്.കെ. പ്രസാദ്

By Sooraj Surendran.20 09 2019

imran-azhar

 

 

മുംബൈ: തുടർച്ചയായ മോശം പ്രകടനം കാരണം യുവതാരം വിക്കറ്റ്‌കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്ത് ഇന്ത്യൻ ടീമിൽ തുടരണമോ? എന്ന ചോദ്യം ഉയരുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി ട്വൻറിയിലും പന്ത് അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മത്സരത്തിന് മുൻപ് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയും പന്തിന് അന്ത്യശാസനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പന്തിന് പകരക്കാരനെ തേടുന്നത്.

 

പന്തിന് പകരക്കാരനായി മലയാളി താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾ പരിഗണനയിലുണ്ടെന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് പറഞ്ഞു. 'ഋഷഭ് പന്തിന്റെ ജോലിഭാരത്തെക്കുറിച്ച് സിലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മൽസരങ്ങളിൽ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവർ മൽസരങ്ങളിലാണെങ്കിൽ ഇഷാൻ കിഷനും സഞ്ജു സാംസണും തുടർച്ചയായി മികവു കാട്ടുന്നുണ്ട്‌' എം.എസ്.കെ. പ്രസാദ് പറഞ്ഞു. ഇതോടെ സഞ്ജു സാംസണ് ദേശീയ ടീമിലേക്ക് ഇടം നേടാനുള്ള സാധ്യതകൾ തെളിയുകയാണ്.

 

അതേസമയം പന്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും പറഞ്ഞു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന അവസാന ഏകദിനത്തിൽ സഞ്ജു സാംസൺ പുറത്തെടുത്ത അസാമാന്യ പ്രകടനം സിലക്ഷൻ കമ്മിറ്റിയെ ആകെ ഉലച്ചിട്ടുണ്ട്. 9 റൺസിന് സെഞ്ചുറിയ നഷ്ടമായെങ്കിലും സെഞ്ചുറിയോളം വിലയുള്ള ഇന്നിങ്‌സാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

 

OTHER SECTIONS