വിന്‍ഡീസിന് ബാറ്റിംഗ്; 6 ഓവറില്‍ 49

By mathew.14 08 2019

imran-azhar

 

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചു. രണ്ടാം ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ നിലവില്‍ പരമ്പരയില്‍ മുന്നിലാണ്. ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് പരമ്പര ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം.

രണ്ടാം ഏകദിനലെ ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. രണ്ടു മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ഷെല്‍ഡന്‍ കോട്രലിനു പകരം കീമോ പോളും ഒഷെയ്ന്‍ തോമസിനു പകരം ഫാബിയന്‍ അലനും ടീമിലെത്തി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിന്‍ഡീസ് 6 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 49 റണ്‍സെടുത്തിട്ടുണ്ട്.

 

OTHER SECTIONS