തലസ്ഥാന നഗരിയിൽ വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യയും വിൻഡീസും ഗ്രീൻഫീൽഡിൽ ഏറ്റുമുട്ടും

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര മത്സരങ്ങൾ തിരിച്ചെത്തുന്നു. ട്വൻറി 20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 

ഇതിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടംപിടിച്ചിരിക്കുന്നത്. ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്.

 

വിൻഡീസ് പര്യടനത്തിലെ മൂന്നാം ട്വൻറിക്കാണ് തലസ്ഥാന നഗരം സാക്ഷിയാകുക. ഫെബ്രുവരിയിലാണ് പര്യടനം.

 

ഒരു ഏകദിനവും രണ്ട് ട്വൻറികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരം സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

 

അതേസമയം മത്സരത്തിന് മുൻപായി സ്റ്റേഡിയം പൂർവസ്ഥിതിയിലേക്ക് വീണ്ടെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.

 

OTHER SECTIONS