ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് പറക്കും: ധവാന് പകരക്കാരനാകാൻ സാധ്യത

By Sooraj Surendran .12 06 2019

imran-azhar

 

 

മുംബൈ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കൈ വിരലിന് പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത. നിലവിൽ ധവാൻ ടീമിനൊപ്പം തുടരുകയാണ്. ഒരു മുൻകരുതൽ എന്ന നിലയിലാണ് പന്തിനെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങൾ കളിയ്ക്കാൻ ധവാന് സാധിക്കാതെ വന്നാൽ പന്തിനെ ഐസിസിയുടെ സമ്മതത്തോടെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തും. വ്യാഴാഴ്ച പുലർച്ചയോടെ പന്ത് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായാണ് വിവരം.

 

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കൈ വിരലിനാണ് ധവാന് പരിക്കേറ്റത്. സ്കാനിങ്ങിൽ വിരലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. മത്സരത്തിൽ 117 റൺസുമായി തകർപ്പൻ പ്രകടനമാണ് ധവാൻ കാഴ്ചവെച്ചത്. രണ്ടു മൂന്നു മൽസരങ്ങൾ നഷ്ടമായാലും സാധ്യമെങ്കിൽ ധവാനെത്തന്നെ ടീമിൽ നിലനിർത്താനാണ് മാനേജ്മെന്റിന്റെ ശ്രമം.

OTHER SECTIONS