ഷറപേ്പാവയ്ക്ക് ചൈന ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

By sruthy sajeev .08 Aug, 2017

imran-azhar


പാരീസ്: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപേ്പാവയ്ക്ക് ചൈന ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനം. ഒകേ്ടാബറില്‍ ബെയ്ജിംഗില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ഇത് ഏഴാം തവണയാണ്  ഷറപേ്പാവ എത്തുന്നത്.

 

വിംബിള്‍ഡന്‍ ചാമ്പ്യന്‍ ഗാര്‍ബിന്‍ മുഗുരുസ, വീനസ് വില്യംസ്, കരോളിന്‍ വോസ്‌നിയാക്കി തുടങ്ങിയവരും ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഷറപേ്പാവയ്ക്ക് ഉത്തേജക മരുന്നു ഉപയോഗത്തിന്റെ പേരില്‍ കിട്ടിയ 15 മാസ വിലക്കു തീര്‍ന്ന് ഏപ്രില്‍ തിരിച്ചെത്തിയ ശേഷം ഇതുവരെ നാലു ടൂര്‍ണമെന്റില്‍ മാത്രമാണ് മത്സര
ിച്ചത്. വിംബിള്‍ഡണ്‍ നഷ്ടമായ താരം പരിക്കു മൂലം സ്‌ളാന്‍ഫോര്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.

 

 

OTHER SECTIONS