ഫ്രഞ്ച് ലീഗ് താരം വെടിയേറ്റ് മരിച്ചു

By Sooraj Surendran.11 Sep, 2018

imran-azhar

 

 

മുൻ ഫ്രഞ്ച് ലീഗ് താരം വെടിയേറ്റ് മരിച്ചു. സൈന്റ് ഏറ്റിയെന്നിന്റെ താരമായ പത്തൊമ്പതുകാരനായ വില്ല്യം ഗോമിസാണ് വെടിയേറ്റ് മരിച്ചത്. വില്ല്യം ഗോമിസിന്റെ മരണത്തിന് പിന്നിന് മയക്കുമരുന്ന് മാഫിയ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്രാൻസിലെ ടുലോൺ എന്ന സ്ഥലത്ത് വെച്ചാണ് വില്ല്യം ഗോമിസിന് വെടിയേൽക്കുന്നത്. ഗോമിസ് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മയക്കുമരുന്ന് സംഘങ്ങൾ നടത്തിയ ആക്രമണത്തിലാണ് അപകടം നടന്നത് വില്ല്യം ഗോമിസിനെ കൂടാതെ മറ്റൊരു കുട്ടിയും അപകടത്തിൽ കൊല്ലപ്പെട്ടു. ഫുട്ബോൾ ലോകം ഞെട്ടലോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടത്. കൊലപാതകത്തിന് പിന്നിലുള്ള സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

OTHER SECTIONS