വിംബിൾഡൺ സൂപ്പർ പോരാട്ടം; ഫെഡറർ ഇന്ന് ജോക്കോവിച്ചിനെതിരെ

By Chithra.14 07 2019

imran-azhar

 

ലണ്ടൺ : വിംബിൾഡണിൽ ഇന്ന് സ്വപ്ന ഫൈനൽ. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും ആണ് കലാശപ്പോരാട്ടത്തിൽ ഇന്നിറങ്ങുന്നത്.

 

സെമി ഫൈനലിൽ തന്റെ പ്രധാന എതിരാളിയായ റാഫേൽ നദാലിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലേക്ക് എത്തിയത്. സ്പാനിഷ് താരം ബോട്ടിസ്റ്റാ ആഗട്ടിനെ മറികടന്നാണ് ജോക്കോവിച്ച് അന്തിമപ്പോരിനിറങ്ങുന്നത്.

 

നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് തന്റെ അഞ്ചാം വിംബിൾഡൺ കിരീടം ഉയർത്താനുള്ള മോഹത്തിലാണ്. മികച്ച ഫോമിലുള്ള ജോക്കോവിച്ച് ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയിരുന്നു. ഒൻപതാമത് വിംബിൾഡൺ കിരീടം ലക്‌ഷ്യം വെച്ചാണ് ഫെഡറർ സെന്റർ കോർട്ടിൽ എത്തുന്നത്.

 

എന്ത്തന്നെ ആയാലും ടെന്നീസ് പ്രേമികളുടെ ആവേശം വാനോളം ഉയർത്തുന്നത് തന്നെയാകും ഈ ഫൈനൽ.

OTHER SECTIONS