ഒമ്പതാം കിരീടത്തിനായി ഇനിയും കാത്തിരിക്കണം! റോജർ ഫെഡറർ പുറത്ത്

By സൂരജ് സുരേന്ദ്രന്‍.07 07 2021

imran-azhar

 

 

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ സ്വിസ് ഇതിഹാസം റോജർ ഫെഡററെ അട്ടിമറിച്ച് പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസ് സെമിഫൈനലിൽ.

 

ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹർക്കാസ് പരാജയപ്പെടുത്തിയത്. സ്കോർ 6-3, 7-6, 6-0.

 

സെന്റർ കോർട്ടിൽ ഹർക്കാസിനെതിരെ ഫെഡറർ പതറുന്ന കാഴ്ചയ്ക്കാണ് ആരാധകർ സാക്ഷ്യംവഹിച്ചത്.

 

ഫെഡറർ തുടർച്ചയായി ആറ് ഗെയിമുകൾ നഷ്ടമാക്കി 6-0ന് സെറ്റും മത്സരവും കൈവിട്ടു.

 

ഹർ‌ക്കാസിന്റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്.

 

OTHER SECTIONS