വിംബിൾഡൺ :ഫൈനലിലേക്ക് ഫെഡറർ

By Chithra.13 07 2019

imran-azhar

 

ലണ്ടൻ : റാഫേൽ നദാലിനെ മറികടന്ന് റോജർ ഫെഡറർ വിംബിൾഡൺ ഫൈനലിലേക്ക്. തന്റെ പ്രധാന എതിരാളിയായ റാഫയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ പരാജയപ്പെടുത്തിയത്. സ്കോർ: 7-6, 1-6, 6-3, 6-3.

 

ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫെഡറർ നൊവാക് ജോക്കോവിച്ചിനെ നേരിടും.

 

നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ഫെഡററും നദാലും സ്വതസിദ്ധമായ കളിയാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് അധ്വാനിച്ച് നേടിയ ഫെഡറർക്ക് രണ്ടാമത്തെ സെറ്റിൽ പിഴച്ചു. രണ്ടാമത്തെ സെറ്റിൽ അസാമാന്യ കാളി പുറത്തെടുത്ത നദാലിന് തുടർന്നുള്ള സെറ്റുകളിലേ മിടുക്ക് കാണിക്കാൻ സാധിച്ചില്ല. സ്വിസ് താരം ആക്രമണോത്സുക കളി പുറത്തെടുത്ത് പലപ്പോഴും നദാലിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.

 

തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ ഫൈനൽ കളിക്കുന്ന പ്രായം കൂടിയ മൂന്നാമത്തെ ആളാണ് റോജർ ഫെഡറർ.

OTHER SECTIONS