വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും, പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകർ

By Sooraj Surendran.11 07 2020

imran-azhar

 

 

ലണ്ടൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കിയെങ്കിലും, താരങ്ങൾക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ യോഗ്യതാ മത്സരങ്ങളില്‍ കളിക്കേണ്ടിയിരുന്ന 224 കളിക്കാര്‍ക്ക് 15600 ഡോളര്‍ വീതം പ്രൈസ് മണിയായി നൽകും. ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂർണമെന്റിന്റെ ഇൻഷുറൻസ് സേവനദാതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

ഡബിള്‍സില്‍ മത്സരിക്കേണ്ടിയിരുന്ന 120 കളിക്കാര്‍ക്ക് 7800 ഡോളര്‍ വീതവും, ക്വാഡ് വീല്‍ച്ചെയര്‍ വിഭാഗത്തില്‍ മത്സരിക്കേണ്ടിയിരുന്ന നാലു പേര്‍ക്ക് 6200 ഡോളര്‍ വീതവും, വീല്‍ച്ചെയര്‍ വിഭാഗത്തില്‍ മത്സരിക്കേണ്ടിയിരുന്ന 16 പേര്‍ക്ക് 7500 ഡോളര്‍ വീതവുമാകും പ്രൈസ് മണി നൽകുക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് വീണ്ടും റദ്ദാക്കുന്നത്.

 

OTHER SECTIONS