വിം​ബി​ൾ​ഡ​ണിൽ പിറന്നത് പുതുചരിത്രം: വീ​നസിനെതിരെ 15കാരിക്ക് തകർപ്പൻ ജയം

By Sooraj Surendran .02 07 2019

imran-azhar

 

 

ലണ്ടൻ: വിംബിൾഡണിൽ പുതു ചരിത്രമെഴുതി 15കാരി. അമേരിക്കയുടെ കോരി കൊക്കോ ഗോഫ് ആണ് മികച്ച ടെന്നീസ് താരമായ വീനസ് വില്യസിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നത്. 6-4, 6-4 എന്ന സ്കോറിനാണ് ഗോഫ് വീനസിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം കയ്യടക്കിയെങ്കിൽ രണ്ടാം സെറ്റിൽ വീനസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വീനസിന്‍റെ സർവീസ് ബ്രൈക്ക് ചെയ്‌ത് ഗോഫ് ജയം ഉറപ്പിക്കുകയായിരുന്നു. അഞ്ച് തവണ വിംബിൾഡൺ നേടിയ വീനസ് അപ്രതീക്ഷിത തോൽ‌വിയിൽ ഞെട്ടിയിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അക്രമണാത്മകമായ ശൈലിയിലാണ് ഗോഫ് കളിച്ചത്. രണ്ടാം റൗണ്ടിലും ഗോഫിന്റെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

OTHER SECTIONS