നാലാം സെഞ്ചുറിക്കരികിൽ റോസ്റ്റൻ ചേസ്; വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി

By Sooraj S.12 10 2018

imran-azhar

 

 

ഹൈദരാബാദ്: രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരായി മികച്ച സ്കോർ നേടാനായി വിൻഡീസ് പൊരുതുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടിയിരിക്കുകയാണ് വിൻഡീസ്. തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് തകർച്ച നേരിട്ട വിൻഡീസിനെ ചേസിന്റെ ഒറ്റയാൾ പോരാട്ടമാണ് തകർച്ചയിൽ നിന്നും കൈ പിടിച്ചുയർത്തിയത്. സെഞ്ചുറിക്ക് അരികെ 98 റൺസ് നേടിയിരിക്കുകയാണ് ചേസ്. ചേസിന് പുറമെ ജേസൺ ഹോൾഡർ 52 റൺസ് നേടി. പവൽ,ബ്രത്വയറ്റ്, ഹോപ്പ്, അംബ്റിസ്, ഹേത്മ്യേർ, ഡോറിച്ച്, ഹോൾഡർ എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവും, കുൽദീപ് യാദവും 3 വിക്കറ്റ് വീതം നേടി. അശ്വിൻ ഒരു വിക്കറ്റും നേടി. 98 റൺസുമായി ചേസും 2 റൺസുമായി ബിഷോയുമാണ് ക്രീസിലുള്ളത്.

OTHER SECTIONS