വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യക്കെതിരായ രണ്ടാം ടി ട്വൻറിയിൽ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. 30 പന്തിൽ 3 ബൗണ്ടറിയും, 4 സിക്സറുമടക്കം 54 റൺസ് നേടി അന്താരാഷ്ട്ര ടി ട്വൻറി മത്സരത്തിൽ കന്നി അർധശതകം കുറിച്ച ശിവം ദുബെയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.കോലിയുൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് കാര്യവട്ടത്ത് താളം കണ്ടെത്താനായില്ല. രോഹിത് ശർമ്മ (15), കെ എൽ രാഹുൽ (11), വിരാട് കോലി (19), ഋഷഭ് പന്ത് (33), ശ്രേയസ് അയ്യർ (10), ജഡേജ (9), വാഷിംഗ്ടൺ സുന്ദർ (0), ദീപക് ചഹാർ (1) എന്നിവർക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. വിന്ഡീസിനായി ബൗളിങ്ങിൽ വില്യംസും, വാഷും 2 വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS