മിസ് യൂ സഞ്ജു... കാര്യവട്ടത്തും കളിക്കില്ല; വിൻഡീസിന് ടോസ്, ബൗൾ ചെയ്യും

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: സഞ്ജുവിനെ തഴഞ്ഞ് ഇന്ത്യൻ ടീം. വിൻഡീസിനെതിരെ കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ടി ട്വൻറിയിലും സഞ്ജു സാംസണെ ഉൾപ്പെടുത്തിയില്ല. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. സഞ്ജുവിന് വളരെയേറെ ആരാധക പിന്തുണയുള്ള ജന്മനാട്ടിൽ നടക്കുന്ന മത്സരത്തിൽ ടീമിൽ ഇടം നൽകാത്തതിൽ ആരാധകർ പ്രതിഷേധം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ബംഗ്ലാദേശിനെതിരെ നടന്ന മത്സരങ്ങളിൽ ഉൾപ്പെടെ സഞ്ജുവിനെ ടീമിൽ എടുത്തിരുന്നെങ്കിലും ആദ്യം ഇലവനിൽ അവസരം നൽകിയിരുന്നില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സഞ്ജുവിനെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി ട്വൻറി പരമ്പരയിൽ ഒന്നിൽപോലും സഞ്ജുവിന് അവസരം നൽകിയിരുന്നില്ല. ഹൈദരാബാദിൽ വിൻഡീസിനെതിരെ നടന്ന ആദ്യ മത്സരത്തിലും സഞ്ജുവിന് അവസരം നൽകിയിരുന്നില്ല. സഞ്ജുവിനെ ടീമിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്തതിൽ കനത്ത നിരാശയിലാണ് ആരാധകർ.

 

OTHER SECTIONS