റെയില്‍വേയ്ക്കു മുന്നില്‍ തലകുനിച്ച് കേരള വനിതകള്‍; തുടര്‍ച്ചയായ 10ാം ഫൈനലിലും തോല്‍വി

By Abhirami Sajikumar.28 Feb, 2018

imran-azhar

കോഴിക്കോട് വേദി മാറിയെങ്കിലും ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്കും റണ്ണേഴ്‌സ് അപ്പിനും മാറ്റമില്ല. തുടര്‍ച്ചയായ 10ാം തവണയും കേരളവും റെയില്‍വേയും നേര്‍ക്കുനേര്‍ വന്ന കലാശപ്പോരില്‍ ഇക്കുറിയും കേരള വനിതകള്‍ പൊരുതിത്തോറ്റു. റെയില്‍വേയ്ക്ക് തുടര്‍ച്ചയായ 10–ാം കിരീടം സമ്മാനിച്ച് 25 21, 26 28, 21 25, 25 18, 15 12 എന്ന സ്‌കോറിനാണ് കേരളം തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കാലിടറി.

നേരത്തെ, സെമി പോരാട്ടത്തില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരള വനിതകള്‍ ഫൈനലില്‍ കടന്നത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു റെയില്‍വേയുടെ ഫൈനല്‍ പ്രവേശം.